GST On Petrol; Going To Impliment On Congress Rule States <br /> <br />കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനമായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടക, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഡീസലിനും പെട്രോളിനും ജിഎസ്ടി നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാര്‍ ഇതിനെതിരെ യോഗത്തില്‍ വാദിച്ചു. പെട്രോളിനും ഡീസലിനും നികുതി ഒഴിവാക്കിയാല്‍ ഖജനാവിന് നഷ്ടമുണ്ടാകുമെന്ന് കര്‍ണ്ണാടക, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ യോഗത്തില്‍ വാദിച്ചെങ്കിലും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കമെന്നായിന്നു യോഗത്തിലെ ഭൂരിപക്ഷ തീരുമാനം. <br />എന്നാല്‍ പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പിലാക്കണമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. ഭാരവാഹിയോഗത്തില്‍ പ്രത്യേക ക്ഷണിതാക്കളായെത്തിയ മുന്‍ കേന്ദ്രമന്ത്രിമാരായ പി ചിദംബരവും, ജയ്‌റാം രമേശും ജിഎസ്ടി നിര്‍വഹണത്തിലെ അപാകതകളെക്കുരിച്ച് വിശദീകരിച്ചു. <br />